Breaking News

ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വള്ളിക്കടവിൽ അധ്യാപകരെ ആദരിച്ചു


വള്ളിക്കടവ്: ലോകമെമ്പാടും ജീവകാരുണ്യ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ  വള്ളിക്കടവ് ഘടകത്തിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

​മാലോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ പയസ് കുരിയൻ .  ടി. എ വർഗീസ് പാറയിൽ ഉൾപ്പെടെയുള്ള മികച്ച സേവനം കാഴ്ചവെച്ച അധ്യാപകരെ ചടങ്ങിൽ റിട്ടയർഡ് ഐജി മധുസൂദനൻ ഷാൾ അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

​സമൂഹത്തിന്റെ നട്ടെല്ലായ യുവതലമുറയെ മൂല്യബോധവും ഉത്തരവാദിത്തവുമുള്ള പൗരന്മാരായി വാർത്തെടുക്കുന്നതിൽ അധ്യാപക സമൂഹത്തിന്റെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

​ചടങ്ങിൽ ക്ലബ് ഭാരവാഹികളായ എൻ. ഡി. വിൻസെന്റ്, ടോമി കിഴക്കനാകത്ത്, ഡേവിസ് കാഞ്ഞിലമറ്റം, ബോബി ചെറുകുന്നൽ തുടങ്ങിയവരും സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും ലയൺസ് ക്ലബ് അംഗങ്ങളും സംബന്ധിച്ചു.

No comments