Breaking News

അധ്യാപക ദിനത്തിൽ ശ്രദ്ധേയനായ പരപ്പയിലെ അധ്യാപകൻ; ബാലസാഹിത്യ കൃതികളിലൂടെ കുട്ടികളുടെ പ്രിയങ്കരനായ അധ്യാപകനായി മാറിയിരിക്കുകയാണ്


പരപ്പ: ബാലസാഹിത്യ കൃതികളിലൂടെ കുട്ടികളുടെ പ്രിയങ്കരനായ അധ്യാപകനായി മാറിയിരിക്കുകയാണ് കാലിച്ചാനടുക്കം ഗവ. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകനായ മനോജ് മാഷ്.

പരപ്പ സ്വദേശിയായ മനോജ് മാഷിന്റെ നിരവധി രചനകൾ ബാലരമ, ബാലഭൂമി, തത്തമ്മ, മണിച്ചെപ്പ്, മിന്നാമിന്നി, കളിക്കുടുക്ക, ബാലകുസുമം തുടങ്ങിയ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ ഇടം നേടിയിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് തന്നെ വിവിധ മാഗസിനുകളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിച്ചിരുന്നു.

കോളേജ് വിദ്യാഭ്യാസ കാലത്തിനു ശേഷം രചനാരംഗത്ത് ചെറിയൊരു ഇടവേള ഉണ്ടായെങ്കിലും പിന്നീട് സജീവമായി തിരിച്ചെത്തിയ മനോജ് മാഷ് ഇപ്പോൾ ബാലസാഹിത്യ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ്.തായന്നൂർ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക ദീപയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

No comments