Breaking News

കെ.എസ്.എസ്.പി.എ പരപ്പ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആചരിച്ചു


പരപ്പ : കെ.എസ്.എസ്.പി.എ പരപ്പ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആചരിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ എവുജിൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് വി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അധ്യാപകരായ പി.എ ജോസഫ്, ആലീസ് കുര്യൻ, എം. ഇ ജോർജ്ജ്, തോമസ് പറമ്പകം ,സെലിൻ തോമസ്എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ കുഞ്ഞമ്പു നായർ, ജോസഫ് സി എ, സി.വി.ശ്രീധരൻ, സി.വി ബാലകൃഷ്ണൻ, ജോസ്കുട്ടി അറയ്ക്കൽ, കെ.സി.സെബാസ്റ്റ്യൻ,സി.ജെ. ജെയിംസ്, ഏ.എം സെബാസ്റ്റ്യൻ, ദേവസ്യ എം.ഡി ,ബെന്നി തോമസ്, വേണുഗോപാൽ കെ, ഷേർലി ഫിലിപ്പ്, പി.ജെ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

No comments