ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിലേക്ക് യോഗ്യത നേടി ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആദ്യാ കല്യാണി യാദവ്
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ നിന്ന് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിലേക്ക് യോഗ്യത നേടി ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആദ്യാ കല്യാണി യാദവ്. സബ്ബ് യൂത്ത് വിഭാ ഗത്തിലാണ് ആദ്യാ കല്യാണി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്.
കോട്ടച്ചേരി കുന്നുമ്മലിലെ വിദ്യാ നികേതൻ കോച്ചിംഗ് സെന്റർ മാനേജിംഗ് ഡയറക്ടർ പ്രകാശ ന്റെയും അനിതയുടെയും മകളാണ്.
ജില്ലാ കളക്ടർ അരുൺ പാണ്ഡ്യൻ പ്രസിഡന്റായ, അമ്പലത്തറയിലുള്ള കാസർകോട് ജില്ലാ റൈഫിൾ അസോസിയേഷന്റെ ഷൂട്ടിംഗ് റേഞ്ചിലെ അംഗമാണ് ആദ്യാകല്യാണി. കഴി ഞ്ഞ 17 മാസമായി ഇവിടുത്തെ ട്രെയിനർ പ്രജീഷിന്റെ കീ ഴിൽ 10 മീറ്റർ പീപ്പ് സൈറ്റ് ഇനത്തിൽ പരിശീലനം നടത്തി വരികയാണ്. കാസർകോട് ജില്ലയിൽ നിന്ന് ഒരു പെൺകുട്ടി ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.
No comments