Breaking News

ഓപ്പറേഷൻ തൂഫാൻ ; ഇനി ബളാൽ പഞ്ചായത്തിലും മെമ്പർമാർ തൂഫാൻ വാരിയർമാർ ചടങ്ങിൽ തൂഫാൻ പതാക ഉയർത്തി കൊണ്ട് പ്രസിഡന്റ് എ. ലത ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് തല ഓപ്പറേഷൻ തൂഫാൻ ദി. നാർക്കോ ഹണ്ട് പദ്ധതിക്ക് തുടക്കമായി.

പഞ്ചായത്ത്ത് ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ തൂഫാൻ പതാക ഉയർത്തികൊണ്ട് പ്രസിഡന്റ് എ. ലത ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.

വെള്ളരിക്കുണ്ട് എസ്. ഐ. മനു ചെറിയാൻ തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ബളാൽ ഗവ. ഹയർ സെക്കണ്ടറിസ്കൂളിൽ നിന്നുമുള്ള വിദ്യാർത്ഥികളും കുടുംബ ശ്രീ പ്രവർത്തകരും സന്നദ്ധ സംഘടന പ്രതിനിധികളും പങ്കെടുത്തു.

മുഴുവൻ പഞ്ചായത് അംഗങ്ങളെയും എസ്. ഐ. മനു ചെറിയാൻ ബാഡ്ജ് അണിയിച്ച് തൂഫാൻ വാരിയർമാരാക്കി.ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളായ ഷോബി ജോസഫ്. മിനി മാത്യു. പി. വി. ജിത.പഞ്ചായത്ത്മെമ്പർ മാരായ സി. വി. ശ്രീധരൻ. തുടങ്ങിയവർ പ്രസംഗിച്ചു.

No comments