അഖിലേന്ത്യ ബാങ്ക് പണിമുടക്ക്: വെള്ളരിക്കുണ്ടിൽ ബാങ്ക് ജീവനക്കാരുടെ പ്രകടനം
വെള്ളരിക്കുണ്ട്: ആഴ്ചയിൽ അഞ്ചുദിവസ ബാങ്കിംഗ് അനുവദിക്കുക, ഉഭയകക്ഷി കരാർ പ്രകാരമുള്ള ധാരണകൾ പാലിക്കുക, സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പി.എൽ.ഐ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 11-ന് നടക്കുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്കിന് അനുബന്ധമായി വെള്ളരിക്കുണ്ട് ടൗണിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു.
ബാങ്കിംഗ് മേഖലയിലെ ഏഴ് പ്രമുഖ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത പണിമുടക്കിന് മുന്നോടിയായാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രകടനത്തെ അഭിസംബോധന ചെയ്ത് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധി ആനന്ദ് എം.കെ., ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധി വിനോദ് കെ.വി, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ പ്രതിനിധി വിനുരാജ്, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ പ്രതിനിധി സൂരജ് ടോം എന്നിവർ സംസാരിച്ചു.
No comments