വി.വി.രാജൻ അനുസ്മരണ സമ്മേളനം കാലിച്ചാമരത്ത് സി പി ഐ (എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു
കരിന്തളം : സിപിഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റിയംഗവും കർഷക സംഘം വില്ലേജ് സെക്രട്ടറിയുമായിരുന്ന മുക്കടയിലെ വി.വി.രാജന്റെ നാലാം ചരമവാർഷികം സി പി ഐ (എം) ന്റെ നേതൃത്വത്തിൽ കാലിച്ചാമരത്ത് ആചരിച്ചു. സി പി ഐ (എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം കയനി മോഹനൻ പതാകയുയർത്തി. അനുസ്മരണ യോഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. യു സുരേശൻ അധ്യക്ഷനായി. കയ നി മോഹനൻ . എം' വി.രതീഷ് ടി.പി. ശാന്ത . കെ.സതീശൻ എം.ചന്ദ്രൻ ഒ എം'. ബാലകൃഷ്ണൻ മാസ്റ്റർ . എന്നിവർ സംസാരിച്ചു. സി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
No comments