ട്രൈബൽ ലൈബ്രറിക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.
ഭീമനടി: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ട്രൈബൽ ലൈബ്രറികൾക്കുള്ള പുസ്തകവിതരണ പദ്ധതിയുടെ ഭാഗമായി കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ കുറുക്കൂട്ടിപ്പൊയിൽ ഡോ. അംബേദ്കർ ട്രൈബൽ ലൈബ്രറിക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ദീപ, സ്ഥിരം സമിതി അധ്യക്ഷരായ പാറക്കോൽ രാജൻ, കെ.പി. ചിത്രലേഖ, ജെസ്സി ചാക്കോ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജിത്ത് കുമാർ എ.പി., ശൈലജ കൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ. വിജയകുമാർ, അംബേദ്കർ ലൈബ്രറി സെക്രട്ടറി രവീന്ദ്രൻ കെ.എസ്. എന്നിവർ സംസാരിച്ചു.
ജോയിന്റ് ബി.ഡി.ഒ ബിജുകുമാർ സ്വാഗതവും പ്രമോട്ടർ സുനീഷ് പി.എം. നന്ദിയും പറഞ്ഞു. ഭീമനടി ട്രൈബൽ ഓഫീസർ എ. ബാബു പദ്ധതി വിശദീകരിച്ചു.
രണ്ട് ലക്ഷം രൂപയുടെ പദ്ധതിയിൽ 2.70 ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങളാണ് കേരള സ്റ്റേറ്റ് ബുക്ക്‌മാർക്ക് വഴി വാങ്ങി ലൈബ്രറിക്ക് നൽകിയത്.
No comments