Breaking News

17കാരിയെ വിവാഹം ചെയ്തു കൊടുത്ത സംഭവത്തിൽ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു

കാസർകോട് : 17കാരിയെ വിവാഹം ചെയ്തു കൊടുത്ത സംഭവത്തിൽ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക, പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഉന്നതിയിലെ 17കാരിയെ ആണ് മംഗ്ളൂരു സ്വദേശിയായ ഒരാൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിവാഹം കഴിച്ചത്. ഇത് സംബന്ധിച്ച് ചൈൽഡ് ഡെവലെപ്മെന്റ് അധികൃതർ നൽകിയ പരാതി പ്രകാരമാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഒത്താശയോടെ അതീവ രഹസ്യമായിട്ടാണ് വിവാഹം നടത്തിയതെന്നാണ് പരാതി.

No comments