കുരുമുളക് കൃഷിയിലെ രോഗങ്ങളും കീടബാധയും തിരിച്ചറിയാൻ എഐ സംവിധാനം; വെസ്റ്റ് എളേരി പറമ്പയിലെ രതീഷ് രാജുവിന് ഡോക്ടറേറ്റ്
ഭീമനടി : കുരുമുളകിലെ രോഗങ്ങൾ, പോഷകകുറവ്, കീടബാധ വളർച്ചാഘട്ടങ്ങൾ എന്നിവയെ തിരിച്ചറിയുന്നതിനും വിളനഷ്ടം പ്രവചിക്കുന്നതിനുമായി ആൾട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ലേണിംങ് സാങ്കേതിക വിദ്യകൾ പ്രയൊജനപ്പെടുത്തുന്ന സംവിധാനം ഗവേഷണത്തിലൂടെ വികസിപ്പിച്ച രതീഷ് രാജുവിന് ഡോക്ടറേറ്റ്. സെന്‍ട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്നാണ് കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയത്. പിലാത്തറ വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിൽ കംപ്യൂട്ടർ വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമാണ് ഡോ. രതീഷ് രാജു. വെസ്റ്റ് എളേരി പറമ്പയിലെ വി എം രാജുവിന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ : ശ്യാമിലി ശശിധരൻ സോഫ്റ്റ്വെയർ എൻജിനീയറാണ്. മകൾ: ഇഹ ഇശൽ.
No comments