സമരകലുഷിതമായി ദില്ലി, പ്രതിപക്ഷ പ്രതിഷേധത്തിൽ പൊലീസ് സംഘർഷം; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം, വലയമൊരുക്കി പ്രവർത്തകർ
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തെ തുടർന്ന് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനാണ് പൊലീസ്. എന്നാൽ, രാഹുൽ അറസ്റ്റിന് വഴങ്ങിയിട്ടില്ല. സംഘർഷ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസിൻ്റെ അറസ്റ്റ് ചെറുക്കുന്നതിനായി രാഹുൽ ഗാന്ധിക്ക് ചുറ്റും പ്രവർത്തകർ വലയമൊരുക്കുകയാണ്. അതേസമയം, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
No comments