Breaking News

എ. വി. മാത്യുവിന് നാടിന്റെ അന്ത്യാഞ്ജലി.. ബളാൽ ടൗണിൽ നടന്ന സർവ്വ കക്ഷി അനുസ്മരണ സമ്മേളനം നടന്നു


ബളാൽ : കോൺഗ്രസ്സ് നേതാവും പൊതു പ്രവർത്തകനുമായിരുന്ന ബളാലിലെ എ. വി. മാത്യുവിന് നാടിന്റെ അന്ത്യാഞ്ജലി..

നാടിന്റെ വികസനനായകന് ബളാൽ ഗ്രാമം ഒന്നായി വിടനൽകി.. വീടുമുതൽ സംസ്ക്കാരചടങ്ങ് നടന്ന ബളാൽ സെന്റ് ആന്റണിസ് ചർച്ച് വരെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര ആയിട്ടാണ് എ. വി. മാത്യു എന്ന നാട്ടുകാരുടെ കുഞ്ഞേട്ടനെ അവസാനമായി പള്ളി മുറ്റത്തേക്ക് കൊണ്ട് വന്നത്. സംസ്ക്കാരചടങ്ങുകൾക്ക് ശേഷം ബളാൽ ടൗണിൽ നടന്ന സർവ്വ കക്ഷി അനുസ്മരണ സമ്മേളനത്തിൽ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി. പി. പ്രദീപ് കുമാർ. ധന്യ സുരേഷ്. സി. ദാമോദരൻ. വി. കുഞ്ഞി ക്കണ്ണൻ. ഷാജൻ പൈങ്ങോട്ട്. അബ്‌ദുൾ റഷീദ്.അബ്രഹാം തോമസ് തേക്കും കാട്ടിൽ. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബഷീർ എൽ. കെ. കെ. എസ്. എസ്. പി. എ. നേതാവ് ടി. കെ എവുജിൻ മാസ്റ്റർ. സിബിച്ചൻ പളിങ്കാല ജോസ് കൊട്ടാരം. വാർഡ് മെമ്പർ സി. വി. ശ്രീധരൻ. ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ. ഷോബി ജോസഫ്. ഇ. അശോകൻ ജോസ് മുണ്ടനാട്ട്. പി. രാഘവൻ. ജോർജ് ജോസഫ് അഴകാത്ത്. കുഞ്ഞമ്പു നായർ ബളാൽ.തുടങ്ങിയവർ പ്രസംഗിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ സ്വാഗതപറഞ്ഞു..

No comments