പ്രശസ്ത നാടക സംവിധായകൻ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ വി.ശശി അന്തരിച്ചു
നീലേശ്വരം : കേരളത്തിലെ അറിയപ്പെടുന്ന നാടക രചയിതാവും സംവിധായകനുമായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി. ശശി നീലേശ്വരം അന്തരിച്ചു.നാടക രംഗത്ത് തന്റേതായ വേറിട്ട വഴി വെട്ടിത്തെളിയിച്ച അദ്ദേഹം നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.
മലയാള നാടകവേദിക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
2023-ൽ അന്തരിച്ച പ്രശസ്ത നാടകപ്രവർത്തകൻ എ. ശാന്തകുമാറിന്റെ സ്മരണാർത്ഥമുള്ള എ. ശാന്തകുമാർ നാടക പുരസ്കാരത്തിനും വി. ശശി നീലേശ്വരം അർഹനായി.
നാടകം എന്നത് വെറുമൊരു വിനോദോപാധിയല്ലെന്നും അത് പ്രേക്ഷകനിൽ സാരമായ ചിന്താപരമായ ചലനങ്ങളുണ്ടാക്കാൻ കെൽപ്പുള്ള ഒരു രംഗകലയാണെന്നും വിശ്വസിക്കുന്ന കലാകാരനായിരുന്നു അദ്ദേഹം.
കേരളത്തിലെ നാടക വേദിയിൽ ശ്രദ്ധേയനായ ഒരു നാടകകൃത്തും സംവിധായകനുമായ ശശികുമാർ നീലേശ്വരം. വടക്കൻ മലബാറിന്റെ, പ്രത്യേകിച്ച് കാസർഗോഡിന്റെ സാംസ്കാരികവും നാടകീയവുമായ അന്തരീക്ഷത്തിൽ സജീവമായി പ്രവർത്തിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും, മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളും, സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ പ്രധാന ഇതിവൃത്തം. പ്രാദേശിക നാടക കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും, പുതിയ തലമുറയിലെ നാടക പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിലും നാടക ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിരുന്നു
No comments