ഗാന്ധിജയന്തിദിനത്തിൽ തബല ആർട്ടിസ്റ്റ് രാമകൃഷ്ണൻ 40 വർഷമായി ഡ്രൈവിംഗ് തൊഴിൽ ചെയ്യുന്ന ദാമോദരൻ എന്നിവർക്ക് ആദരവ് ... ബളാൽ ടൗണിൽ ഗാന്ധിജയന്തി ദിനചാരണം സംഘടിപ്പിച്ചു
ബളാൽ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ബളാൽ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും ബളാൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോകൻ ഇ. സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീധരൻ സി.വി. അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിയുടെ സത്യത്തിന്റെയും അഹിംസയുടെയും സേവനത്തിന്റെയും സന്ദേശങ്ങൾ പുതുതലമുറയിലേക്ക് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ഹരീഷ് പി. നായർ പറഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ടായി ബളാൽ ടൗണിൽ ഓട്ടോ–ടാക്സി ഡ്രൈവറായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്ന ദാമോദരേട്ടനെ ചടങ്ങിൽ ആദരിച്ചു. ബളാൽ ടൗണിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ദൈനംദിന യാത്രാ ആവശ്യങ്ങൾക്കും വർഷങ്ങളായി നൽകിയ സേവനം പരിഗണിച്ചായിരുന്നു ആദരം. കലാരംഗത്ത് ബളാലിന്റെ പ്രശസ്തി പുറംനാട്ടിലും എത്തിച്ച പ്രശസ്ത തബല ആർട്ടിസ്റ്റ് രാമകൃഷ്ണൻ സി യെ ആദരിച്ചു.ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത എ ഇരുവരെയും ആദരിച്ചു. ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മാധവൻ നായർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജോസ് കുട്ടി അറക്കൽ നന്ദി പറഞ്ഞു.
No comments