വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ( ദുർഗ്ഗ ) ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തിരിതെളിയുന്നു
വെള്ളരിക്കുണ്ട്: നിത്യജീവിതത്തിലെ വിഷാദങ്ങളിൽ നിന്നും കഷ്ടപാടുകളിൽ നിന്നും മോചനം നേടി മനസ്സിന് സമാധാനവും ഉണർവും പകരുന്ന നവരാത്രി മഹോത്സവത്തിന് വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ) ദേവി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 2026 ഒക്ടോബർ 11 മുതൽ 21 വരെയാണ് (1202 കി 24 മുതൽ തുലാം 4 വരെ ) ഭക്തിസാന്ദ്രമായ ആഘോഷങ്ങൾ നടക്കുന്നത് . വിശേഷാൽ പൂജകൾ, സർവ്വഐശ്വര്യ വിളക്കുപൂജ, ദീപാരാധന എന്നിവയ്ക്കൊപ്പം പ്രമുഖർ നയിക്കുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങളും ഭജന, നൃത്തനൃത്ത്യങ്ങൾ , തിരുവാതിര തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. ഒക്ടോബർ 19-ന് ദുർഗ്ഗാഷ്ടമി ദിനത്തിൽ ഗ്രന്ഥപൂജയും (പൂജവെപ്പ്), ഒക്ടോബർ 20-ന് മഹാനവമി ദിനത്തിൽ വാഹനപൂജ, മഹാപൂജ, അന്നദാനം എന്നിവയും നടക്കും.
ആഘോഷങ്ങളുടെ സമാപനം കുറിച്ച് ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി നാളിൽ രാവിലെ 8 മണി മുതൽ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകൾക്കായി വിദ്യാരംഭം കുറിക്കും. തുടർന്ന് സർവൈശ്വര്യവിളക്കുപൂജയും മഹാപൂജയും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

No comments