Breaking News

'ഗെയിം പ്ലാൻ തൃക്കരിപ്പൂർ' പദ്ധതിയുമായി ബന്ധപ്പെട്ട് ഖേലോ ഇന്ത്യ ഉദ്യോഗസ്ഥർ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം സന്ദർശിച്ചു..


തൃക്കരിപ്പൂർ: കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സന്ദീപ് വാര്യർ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഗെയിം പ്ലാൻ തൃക്കരിപ്പൂർ' പദ്ധതിയുമായി ബന്ധപ്പെട്ട് ഖേലോ ഇന്ത്യ ഉദ്യോഗസ്ഥർ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം സന്ദർശിച്ചു.. തൃക്കരിപ്പൂരിന്റെ കായിക മുന്നേറ്റത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയത്. സന്ദീപ് വാര്യർ എംഎൽഎയും കൂടെയുണ്ടായിരുന്നു.

സന്ദർശനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ കളിസ്ഥലങ്ങളിൽ എത്തിയ ഉദ്യോഗസ്ഥർ ഗ്രൗണ്ടുകളുടെ നിലവിലെ അവസ്ഥ നേരിട്ട് വിലയിരുത്തി. കായിക താരങ്ങൾ, പരിശീലകർ, മറ്റ് സ്പോർട്സ് ഒഫീഷ്യലുകൾ എന്നിവരുമായി സംഘം ആശയവിനിമയം നടത്തുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. നീലേശ്വരത്ത് നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ കെ ചന്ദ്രൻ, കൗൺസിലർമാരായ ടി അഖിലേഷ്, സുഭാഷ്, വിനോദ് പൈനിഎന്നിവരും കൂടെയുണ്ടായിരുന്നു ഇതിന് പുറമെ ചീമേനി, നീലേശ്വരം, ചിറ്റാരിക്കൽ എന്നിവിടങ്ങളിൽ നടന്ന ഉപജില്ലാ സ്കൂൾ കായിക മേളകളിലും ഖേലോ ഇന്ത്യ പ്രതിനിധികൾ സന്ദർശനം നടത്തി.

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ കായിക മേഖലയുടെ സമഗ്രമായ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനവുമാണ് 'ഗെയിം പ്ലാൻ തൃക്കരിപ്പൂർ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഖേലോ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പ്രവർത്തനങ്ങൾ പരമാവധി ഏകോപിപ്പിച്ച് നടപ്പിലാക്കാനാണ് പ്രതിനിധികൾ മണ്ഡലത്തിൽ എത്തിയത്. ഖേലോ ഇന്ത്യയുടെ പിന്തുണയോടെ മണ്ഡലത്തിലെ കായിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സന്ദർശനം സഹായകമാകും.

No comments