Breaking News

ആരിക്കാടിയിൽ വാഹനത്തില്‍ കടത്തിയ 1062.7 ലിറ്റര്‍ വ്യാജ മദ്യവുമായി യുവാവ് പിടിയില്‍


കാസർകോട്: വാഹനത്തിൽ കടത്തി 1062. 7 ലിറ്റർ വ്യാജ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ സി.എച്ച്. സലീമിനെ (37) യാണ് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ കെ വി രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തത്. ആരിക്കാടി ടോൾ പ്ലാസിക്ക് നാഷണൽ ഹൈവേയുടെ കിഴക്കുഭാഗം വെച്ചാണ് കെ. എൽ.13 എഎസ്. 2152 നമ്പർ ബൊലേറോ പിക്കപ്പ് ഇൻസുലേറ്റർ വാഹനത്തിൽകടത്തി കടത്തിക്കൊണ്ടുവന്ന 123 കാർ ബോർഡുബോക്സുകളിലായി സൂക്ഷിച്ച

180 മില്ലിയുടെ 5904 കുപ്പികളിലായി1062.7 ലിറ്റർ വ്യാജമദ്യം പിടികൂടിയത്. എക്സൈസ് സംഘത്തിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. കെ. വി. സുരേഷ്, പ്രിവന്റീവ് ഓഫീസർ എം എം . പ്രസാദ് , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി. റീന, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, ശൈലേഷ് കുമാർ, സുധീർ പാറമ്മൽ, എൽ.മോഹനകുമാർ, പ്രിഷി (സൈബർ സെൽ ),വിപിൻ കുമാർ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഡിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

No comments