Breaking News

ബദിയഡുക്ക, ഏത്തടുക്ക സ്വദേശി അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു


കാസർകോട്: ബദിയഡുക്ക, ഏത്തടുക്ക സ്വദേശി അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു. നീരടുക്കയിലെ മുഹമ്മദ് കുഞ്ഞി-ആയിഷ ദമ്പതികളുടെ മകൻ മൊയ്തീൻ കുഞ്ഞി (56) യാണ് മരിച്ചത്. താമസസ്ഥലത്തു വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മൊയ്തീൻ കുഞ്ഞിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.
ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് മുഫീദ് മുഹ്യുദ്ദീൻ, മുർഷിദലി, അഹമ്മദ് മിസിയാൻ. സഹോദരങ്ങൾ: അബ്ദുള്ള, ബീഫാത്തിമ, മറിയുമ്മ, പരേതരായ അബ്ദുള്ള കുഞ്ഞി, അവ്വമ്മ.

No comments