യുവാവിനെ കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
കാസർകോട്: യുവാവിനെ കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കടപ്പുറം സ്വദേശിയും ബീരന്ത് വയൽ സുനാമി ഫ്ളാറ്റിൽ താമസക്കാരനുമായ ശരത് (36) ആണ് ജീവനൊടുക്കിയത്.
മത്സ്യത്തൊഴിലാളിയാണ്.
ഇന്നലെ (ഞായർ) രാത്രി ഒൻപതു മണിയോടെയാണ് ശരതിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പരേതനായ രാജൻ-സരസ ദമ്പതികളുടെ മകനാണ്. ഭാര്യ: വിജിത. മക്കൾ: ശരൺരാജ്, കല്യാൺ. സഹോദരങ്ങൾ: രഞ്ജിത്ത്, സൂര്യലക്ഷ്മി, രഞ്ജിത്. ഈ നഗരങ്ങൾ കാണുക

No comments