നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് തുടക്കം കുറിച്ച് കൊളുത്താനുള്ള ദീപശിഖ പ്രയാണം ബാനം ഗവ.ഹൈസ്കൂളിൽ നിന്നും തുടങ്ങി
നീലേശ്വരം: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് തുടക്കം കുറിച്ച് കൊളുത്താനുള്ള ദീപശിഖ പ്രയാണം തുടങ്ങി. കഴിഞ്ഞ വർഷത്തെ ആതിഥേയരായ ബാനം ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപിക സി.കോമളവല്ലി ഈ വർഷത്തെ ആതിഥേയരായ ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനും സംഘാടക സമിതി കൺവീനറുമായ എം.സുനിൽകുമാറിന് കൈമാറി. പി.ടി.എ പ്രസിഡൻ്റ് പി.രാജീവൻ അധ്യക്ഷത വഹിച്ചു. തുടർന്ന് സംസ്ഥാന കായിക താരങ്ങളായ ആദിശ്രീ ശ്രീജിത്ത്, അമേഘ്.എസ്.കൃഷ്ണ എന്നിവർ ദീപശിഖ ചായ്യോത്ത് എത്തിച്ചു. ഇന്ന് രാവിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇ.എം.എസ് സ്റ്റേഡിയത്തിൽ കൊളുത്തും. ബാനത്ത് നടന്ന ചടങ്ങിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗം ബി.അജിത, മദർ പി.ടി.എ പ്രസിഡണ്ട് യു.മായാദേവി, വികസന സമിതി ചെയർമാൻ ബാനം കൃഷ്ണൻ, ചായ്യോത്തെ പി.ടി.എ പ്രസിഡണ്ട് പി.മനോഹരൻ, പി.കെ ബാലചന്ദ്രൻ, അനൂപ് പെരിയൽ, ഇ.വി സുനിൽ കുമാർ, ജോസഫ്, പി.വി സുനിൽ, ആദർശ്, പ്രദീപ് എന്നിവർ സംസാരിച്ചു.

No comments