Breaking News

വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും ജില്ലയില്‍ പ്രത്യേക എൻറോള്‍മെന്റ് ഡ്രൈവിന് തുടക്കം. ഒക്ടോബര്‍ 15 മുതല്‍ 31 വരെയാണ് എൻറോൾമെന്റ് ഡ്രൈവ്


വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും ജില്ലയില്‍ പ്രത്യേക എൻറോള്‍മെന്റ് ഡ്രൈവിന് തുടക്കം. ഒക്ടോബര്‍ 15 മുതല്‍ 31 വരെയാണ് എൻറോൾമെന്റ് ഡ്രൈവ്. നിലവില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും 2027 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരും പേര് ചേര്‍ക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് അറിയിച്ചു.


ഒക്ടോബര്‍ 31 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഡിജിറ്റല്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും. അപേക്ഷകര്‍ ഫോറം 6 പൂര്‍ത്തിയാക്കി നല്‍കണം. https://voters.eci.gov.in എന്ന ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയോ ECINET മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.


അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, വിലാസം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ നല്‍കുന്നവര്‍ അതിന് പുറമെ അംഗീകൃതമായ മറ്റൊരു രേഖ കൂടി നല്‍കണം. അപേക്ഷകളുടെ തുടര്‍പരിശോധന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അപേക്ഷകരുടെ വീടുകളിലെത്തി പൂര്‍ത്തിയാക്കും.

No comments