Breaking News

സംസ്ഥാന സ്കൂൾ കായികമേള : ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാണത്തൂരിന്റെ ജിൽഷ ജിനിലിന് സ്വർണം


പാണത്തൂർ: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും വേഗമേറിയ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പാണത്തൂർ സ്വദേശി ജിൽഷ ജിനിൽ സ്വർണം നേടി. 11.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജിൽഷ ഈ മിന്നുന്ന വിജയം സ്വന്തമാക്കിയത്.

തിരുവനന്തപുരം ജി. വി. രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ജിൽഷ. പാണത്തൂർ വട്ടക്കയത്തെ ജിനിൽ മാത്യു - ജോമി വി. ജെ. ദമ്പതികളുടെ മകളാണ് ഈ താരം.

2023 മുതൽ ദേശീയ, സൗത്ത് സോൺ, സംസ്ഥാന അത്‌ലറ്റിക് മീറ്റുകളിലായി നിരവധി സ്വർണ്ണ, വെള്ളി, വെങ്കല മെഡലുകളും മീറ്റ് റെക്കോർഡും ജിൽഷ സ്വന്തമാക്കിയിട്ടുണ്ട്. ഭുവനേശ്വറിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സിലെ സ്വർണ്ണമെഡൽ ഉൾപ്പെടെ ദേശീയ-സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ജിൽഷ ഈ നേട്ടത്തിലേക്ക് എത്തിയത്.

No comments