കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
പെരിയ : കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാമിന്റെ അധ്യക്ഷതയിൽ സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷും ലോഗോ പ്രകാശനംജില്ലാ പോലീസ് മേധാവി നിതിൻ രാജും സോവനീർ ടൈറ്റിൽ ലോഞ്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയയും നിർവഹിച്ചു.
1987-88 എസ് എസ് എൽ സി ബാച്ച് പബ്ലിസിറ്റി കമ്മിറ്റിക്ക് വേണ്ടി തയ്യാറാക്കിയ പ്രൊമോ വീഡിയോ പ്രകാശനം പുല്ലൂർ പെരിയഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്അഡ്വ: എം. കെ ബാബുരാജും നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സത്യൻ മഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധുപത്മനാഭൻ, പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർ ഉഷ എൻ നായർ എസ് എം സി ചെയർമാൻ വി ഗോപാലൻ, മദർ എ പ്രസിഡന്റ്
ഷീബ സജീന്ദ്രൻ എന്നിവർ ആശംസ നേർന്നു. ഹെഡ്മിസ്ട്രസ് പി സുമതി സ്വാഗതവും സാംസ്കാരിക കമ്മിറ്റി പ്രസിഡന്റ് ഡോ: പിസി സപ്‌ന നന്ദിയും പറഞ്ഞു.

No comments