Breaking News

കാലിച്ചാമരം പ്രൊഫഷണൽ നാടകോത്സവം ; ലോഗോ പ്രകാശനം നടന്നു... പ്രശസ്ത സിനിമാ - നാടക പ്രവർത്തകൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു


കരിന്തളം: കാലിച്ചാമരം പൊതുജന വിജ്‌ഞാന വായനശാലയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടിനുത്സവമായി മാറുന്ന പ്രൊഫഷണൽ നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. പ്രശസ്ത സിനിമാ - നാടക പ്രവർത്തകൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു. വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേർസൺ ഡോ. ആനകൈ ബാലകൃഷ്ണൻ അധ്യക്ഷനായി. ലോഗോ രൂപകൽപ്പന ചെയ്ത ദേവനന്ദയ്ക്ക് ഉപഹാരം നൽകി. സംഘാടകസമിതി ഭാരവാഹികളും പ്രവർത്തകരും നാട്ടുകാരും സന്നിഹിതരായി. പ്രചരണത്തിന്റെ ഭാഗമായി ബിരിയാണി ചലഞ്ച്, നാടകശിൽപ്പം, അനാഛാദനം, നാടക ഗാന സദസ്, നാടകയാത്ര തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ തുടർന്ന് നടക്കും

യോഗത്തിൽ വൈസ് ചെയർപേർസൻ പാറക്കോൽ രാജൻ, എൻ ഗോപിനാഥൻ,കയനി മോഹനൻ , എം ചന്ദ്രൻ , പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഷൈജു ബിരിക്കുളം, കെ വസന്ത കുമാർ, വി.മധുസൂദനൻ വി.വി യശോദ,വി.റീജ എന്നിവർ സംസാരിച്ചു.നവംബർ 21 മുതൽ 25 വരെയാണ് കാലിച്ചാമരത്ത് പ്രൊഫഷണൽ നാടകോത്സവം നടക്കുക

No comments