കള്ളാർ റെയിഞ്ച് ഇസ്ലാമിക കലാ സാഹിത്യ മൽസരം "മുസാബഖ" ഒക്ടോബർ 20, 21 തീയതികളിൽ പാറപ്പള്ളിയിൽ: സ്വാഗതസംഘം ഓഫീസ്ഉദ്ഘാടനവും പോസ്റ്റർപ്രകാശനവും നടന്നു
പരിപാടിയുടെ സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം പാറപ്പള്ളിയിൽ ഇബ്രാഹിം ഹാജി ഒടയംഞ്ചാൽ നിർവഹിച്ചു. പോസ്റ്റർ പ്രകാശനം മുനമ്പം മഹമൂദ് ഹാജി സി കെ ഉമ്മർ ഹാജി കൊട്ടോടിക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ പാറപ്പള്ളി മുദരീസ് മുനീർ ഫൈസി ഇർഫാനി പ്രാർത്ഥന നടത്തി. സ്വാഗതസംഘം ചെയർമാൻ ഹാജി അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി.
കെകെ .അബ്ദുറഹ്മാൻ പാണത്തൂർ പരിപാടിയെക്കുറിച്ചു വിശദീകരണം നടത്തി.
ജലീൽ ദാരിമി പാണത്തൂർ , സുലൈമാൻ മൗലവി ഇരിയ , എം കെ ഹസൈനാർ കുണ്ടടുക്കം ,എ .ഉമ്മർ പാറപ്പള്ളി, ഹമീദ് ബാവ ചുള്ളിക്കര, അബ്ദുള്ള ഹാജി മയൂരി , ഹംസ ഹജി ഒടയംഞ്ചാൽ
റഹ്മാൻ അമ്പലത്തറ, കെ എം ഹസൈനാർ ഹാജി, സി എച്ച് ഷെരീഫ് ,ടി.അബ്ദുസ്സമദ്,കെ എം കരിം, സി എച്ച് അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.
അബ്ദുസമദ് അഷറഫി സ്വാഗതവും കെ എം. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വിളംബരജാഥ 17ന് ശനിയാഴ്ച 4 മണിക്ക് മൂന്നാം മൈലിൽ നിന്ന് ആരംഭിച്ച് പാറപ്പള്ളി സമാപിക്കും.

No comments