കോടോം ബേളൂരിൽ തെരുവുനായകൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി
ഉമേഷ്, നിതീഷ് ജി എന്നിവരടങ്ങുന്ന ഡോഗ് ക്യാച്ചേഴ്സ് ടീം തെരുവുനായകളെ പിടികൂടി വാക്സിനേഷനായി എത്തിച്ചു. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീ. ജിതിൻ ഒ. ആർ., ശ്രീ. ജെയ്‌ബിൻ ചാക്കോ എന്നിവർ നായകൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി.
വാക്സിനേഷൻ പൂർത്തിയാക്കിയ നായകളെ തിരിച്ചറിയുന്നതിനായി അവയുടെ ശരീരത്തിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തും . തെരുവുനായകളിലെ പേവിഷബാധ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകും.

No comments