കുഞ്ചാക്കോ ബോബൻ വനംവകുപ്പ് ബ്രാൻഡ് അംബാസിഡർ, പ്രഖ്യാപനവുമായി മന്ത്രി ഷിബു ബേബി ജോൺ
തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബൻ ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസിഡർ. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ആണ് പ്രഖ്യാപനം നടത്തിയത്. കാട് വിളിക്കുന്നു എന്ന പ്രത്യേക പരിപാടിയിലായിരുന്നു മന്ത്രി പ്രഖ്യാപനം നടത്തിയത്. വന അതിർത്തിയിൽ താമസിക്കുന്നവരെ ബോധവത്ക്കരണം നടത്തുന്നതിലൂടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. സംസ്ഥാനത്ത് വനം കൈയേറ്റത്തിൻ്റെ വ്യാപക ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ഒരു തുണ്ട് വനഭൂമി വിട്ടു നൽകില്ല. ഇടുക്കിയിൽ കൈയേറിയത് റവന്യൂ കെഎസ്ഇബി ഭൂമിയാണ്. വനയാത്ര നടത്തുന്ന KSRTC ബസുകൾ ഇലക്ട്രിക് വാഹനങ്ങളാക്കും. വനയാത്ര നടത്തുന്ന കെഎസ്ആര്‍ടിസി ബസുകൾ ഇലക്ട്രിക് വാഹനങ്ങളാക്കും. ഇലക്ട്രിക് വാഹനത്തിൽ വരുന്നവർക്കാകും വനയാത്രയിലും താമസത്തിലും മുൻഗണന നൽകുക എന്നും മന്ത്രി പറഞ്ഞു.

No comments