കലോത്സവത്തിന് കൈത്താങ്ങായി 2004 പ്ലസ് ടു ജിയോളജി ബാച്ച് കലോത്സവ നടത്തിപ്പിനായി 10 ക്വിന്റൽ അരി കൈമാറി പൂർവവിദ്യാർഥികൾ
മാലോത്ത് : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ നടക്കുന്ന 43-ാമത് ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൈത്താങ്ങായി 2004 പ്ലസ് ടു ജിയോളജി ബാച്ചിലെ പൂർവവിദ്യാർഥികൾ. കലോത്സവത്തിന്റെ ഭക്ഷണ ക്രമീകരണങ്ങൾക്കായി 10 ക്വിന്റൽ അരിയാണ് ബാച്ച് സംഭാവനയായി നൽകിയത്.
ബാച്ചിനെ പ്രതിനിധീകരിച്ച് എത്തിയ ഡാർലിൻ ജോർജ് കടവൻ, മുനീർ കെ.സി., സന്തോഷ് എ., ബിജു എം.കെ., ജിനേഷ് എം., ജോസഫ് പി., പ്രശാന്ത് കെ. എന്നിവർ ചേർന്ന് സംഘാടകസമിതി ചെയർമാൻ രാജു കട്ടക്കയത്തിന് അരി കൈമാറി. ഫുഡ് കമ്മിറ്റി ചെയർമാൻ വി.വി. രാഘവൻ, കൺവീനർ ജിതേഷ് തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, പി.ടി.എ. പ്രസിഡന്റ് പ്രമോദ് എൻ.വി., വൈസ് പ്രസിഡന്റ് സനോജ് മാത്യു, ജനറൽ കൺവീനർ മിനി പോൾ, ഹെഡ്മാസ്റ്റർ പ്രസാദ് എം.കെ., മുൻ ഹയർ സെക്കൻഡറി അധ്യാപിക ദീപ റോയ്, അധ്യാപകരായ പയസ് കുര്യൻ, ബീന ചാക്കോ എന്നിവരും വിവിധ സബ് കമ്മിറ്റി ചെയർമാൻമാരും കൺവീനർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.

No comments