Breaking News

ചികിത്സയിൽ കഴിയുന്ന നാരായണന് ടോപ് ടെൻ പരപ്പയുടെ കൈത്താങ്ങ്; ധനസഹായം കൈമാറി


പരപ്പ: മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന പരപ്പ പ്രതിഭാ നഗറിലെ മുൻ ഓട്ടോ ഡ്രൈവർ നാരായണന് അടിയന്തര ചികിത്സാ സഹായമായി 25,000 രൂപ നൽകി ടോപ് ടെൻ പരപ്പ.

ഇന്ന് രാവിലെ മംഗളൂരുവിലെ ആശുപത്രിയിലെത്തിയാണ് ടോപ് ടെൻ ഭാരവാഹികൾ സഹായധനം കൈമാറിയത്. പ്രസിഡന്റ് ഷൈജൻ ചാക്കോ, സെക്രട്ടറി സുനിൽകുമാർ, അംഗങ്ങളായ വിനോദ്, അജയൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. ചികിത്സാ പ്രതിസന്ധി നേരിടുന്ന നാരായണന് ഈ സഹായം ആശ്വാസമാകും.

No comments