മെഡിസെപ് അപാകതകൾ പരിഹരിച്ച് സർവ്വീസ് പെൻഷൻകാർക്കും, ജീവനക്കാർക്കും പ്രയോജനപ്രദമാക്കണം കെ എസ് എസ് പി എ കിനാനൂർ കരിന്തളം മണ്ഡലം സമ്മേളനം
കോയിത്തട്ട : മെഡിസെപ് അപാകതകൾ പരിഹരിച്ച് സർവ്വീസ് പെൻഷൻകാർക്കും, ജീവനക്കാർക്കും പ്രയോജനപ്രദമാക്കണമെന്ന് കെ എസ് എസ് പി .എ കിനാനൂർ കരിന്തളം മണ്ഡലം സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവുജിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു.ഡി എഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ സി.വി. ഭാവനൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഉമേശൻ വേളൂർ, ജി മുരളീധരൻ, പി . എ ജോസഫ്, വി കെ ബാലകൃഷ്ണൻ, സി.എ ജോസഫ്, , ഷേർലി ഫിലിപ്പ്, വേണു ഗോപാലൻ കെ, ജെയിംസ് സി.ജെ. കുഞ്ഞിരാമൻ കെ മുഹമ്മദ് നൗഷാദ് കെ, പി.ജെ ജോസ്, , കെ.വി തോമസ്, ,കെ.സി സെബാസ്റ്റ്യൻ ആലീസ് കുര്യൻ, ദാമോദരൻ കെ, ബാലൻ കക്കാണത്ത്, എന്നിവർ സംസാരിച്ചു
ഭാരവാഹികൾ
സി.വി. ബാലകൃഷണൻ പ്രസിഡണ്ട്
കെ വേണുഗോപാലൻ
സെക്രട്ടറി
ബാലൻകക്കാണത്ത്
ട്രഷറർ

No comments