പയ്യന്നൂരിൽ പ്രഭാത സവാരിക്കിടയിൽ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ശേഷം ലോറിയുമായി കടന്ന ഡ്രൈവർ അറസ്റ്റിൽ...
പയ്യന്നൂർ: പ്രഭാത സവാരിക്കിടയിൽ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ശേഷം ലോറിയുമായി കടന്ന ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം, വളക്കുളം, കോഴിച്ചേന അക്കപ്പറമ്പിൽ ഹൗസിലെ കെ പ്രവീണി(35)നെയാണ് പരിയാരം സർക്കിൾ ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും പിടികൂടിയത്.
ഇന്നലെ (വ്യാഴം )പുലർച്ചെ പഴയങ്ങാടി, അടുത്തില കെ എസ് ടി പി റോഡിലാണ് അപകടം. പഴയങ്ങാടിയിലെ കെ സുലോചന (52)യെയാണ് വാഹനം ഇടിച്ചത്. ഇവർ സ്ഥലത്തു തന്നെ മരണപ്പെടുകയും ചെയ്തു. പഴയങ്ങാടി പൊലീസ് അപകട സ്ഥലം തൊട്ട് കണ്ണൂർ വരെ വിവിധ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടത്തിനു ഇടയാക്കിയ ലോറിയെ തിരിച്ചറിഞ്ഞത്. കണ്ണൂർ, ചാലയിലെ ഒരു സ്വകാര്യ ആശുപതിക്കു പിൻവശത്തു നിർത്തിയിട്ട നിലയിലാണ് ലോറി കണ്ടെത്തിയത്.

No comments