പെരിയ: പശ്ചിമഘട്ട വനങ്ങളിൽ മാത്രം പൊതുവെ കാണപ്പെടുന്ന ഹനുമാൻ കുരങ്ങ് നാട്ടിലിറങ്ങി. പെരിയ, ആയമ്പാറ, ഉരുളം കോടി പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയോടെയാണ് പൂർണ വളർച്ചയെത്തിയ ഹനുമാൻ കുരങ്ങ് പ്രത്യക്ഷപ്പെട്ടത്. നാട്ടിൻപുറങ്ങളിൽ അപൂർവമായി മാത്രം കാണുന്ന ഈ ഇനം കുരങ്ങ് എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമല്ല. ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനങ്ങളിലാണ് ലംഗൂർ എന്നും അറിയപ്പെടുന്ന ഹനുമാൻ കുരങ്ങിനെ സാധാരണ കാണാറുള്ളത്. കാസർകോട് ജില്ലയിൽ ഇരിയണ്ണി, റാണിപുരം വനമേഖലകളിലാണ് ഇവയുടെ സാന്നിധ്യം ഉള്ളത്. ഈ ഭാഗങ്ങളിൽ നിന്ന് കൂട്ടം തെറ്റി വഴിതെറ്റി എത്തിയതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം. കറുത്ത മുഖവും നരച്ച ശരീരവും നീളമുള്ള വാലുമുള്ള ഹനുമാൻ കുരങ്ങ് മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടി നടക്കുന്നത് കാണാൻ സാധിച്ചത്. സാധാരണ കാണുന്ന സാധാ കുരങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ശാന്തപ്രകൃതക്കാരാണ് ഇവ. സൈലന്റ് വാലിയാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം. വനത്തിൽ നിന്ന് നാട്ടിലെത്തിയ കുരങ്ങിന് ശല്യമുണ്ടാക്കരുതെന്നും ഉപദ്രവിക്കരുതെന്നും നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതായും നാട്ടുകാർ പറഞ്ഞു.
പശ്ചിമഘട്ടത്തിലെ അതിഥി നാട്ടിലിറങ്ങി; പെരിയയിൽ ആയമ്പാറയില്‍ ഹനുമാന്‍ കുരങ്ങ്
Reviewed by News Room
on
2:11 AM
Rating: 5
No comments