Breaking News

നീലേശ്വരം സ്വദേശിയായ യുവാവിനെ കുവൈത്തിൽ താമസസ്ഥലത്ത്മരിച്ച നിലയിൽ കണ്ടെത്തി


തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ സി.ടി. ഹംസയുടെ മകൻ സി. ടി.അസീസിനെ(45 ) ആണ് താമസിക്കുന്ന ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുവൈറ്റിൽ മൊബൈൽ ഷോപ്പ് നടത്തി വരികയായിരുന്നു.
മൂന്ന് മാസം മുൻപ് നാട്ടിൽ വന്ന അസീസ് ദിവസങ്ങൾക്കകം തന്നെ തിരിച്ചു പോയതായിരുന്നു.മാതാവ്: സഫിയത്ത്. ഭാര്യ: ഷംന. മക്കൾ: സൽമാൻ അബ്ദുൽ അസീസ് സാറഅബ്ദുൽ അസീസ്, സൽഫഅബ്ദുൽ അസീസ് ,സഫിയ അബ്ദുൽ അസീസ്. സഹോദരങ്ങൾ: മുഹമ്മദ് സാലി, ഇക്ബാൽ, മുബാറക്ക്, നിസാം, അസീസ്.

No comments