Breaking News

ബളാൽ ഗ്രാമപഞ്ചായത്ത്: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള തൊഴിൽ നൈപുണ്യ പരിശീലനത്തിന് തുടക്കം


​ബളാൽ: ബളാൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലനത്തിന് തുടക്കമായി. എടത്തോട് എസ്.വി.എം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം പരിശീലനം ഉദ്ഘാടനം ചെയ്തു.
​ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മാത്യു മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി. കുഞ്ഞിരാമൻ, പ്രധാന അധ്യാപകൻ അലോഷ്യസ് ജോർജ്, പി.ടി.എ പ്രസിഡന്റ് എം. രതീഷ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് ചിഞ്ചു ജിനേഷ്, സ്റ്റാഫ് സെക്രട്ടറി സതീഷ് മാണിക്യൻ, ടി.വി. പവിത്രൻ, നിഷ മോൾ എൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
​തുടർന്ന് നടന്ന ക്ലാസുകളിൽ ഫാബ്രിക് പെയിന്റിംഗ്, ഒറിഗാമി, വെജിറ്റബിൾ പ്രിന്റിംഗ് എന്നീ ഇനങ്ങളിൽ വിനോദ് അമ്പലത്തറ, കെ. ഗോപാലൻ മാസ്റ്റർ, പി.വി. ചിത്ര എന്നിവർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ബളാൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി വിഭാഗം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

No comments