കള്ളാർ, പനത്തടി പഞ്ചായത്തുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു
രാജപുരം: കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ 2025-26 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് കള്ളാർ, പനത്തടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു. എം.പി രാജ്മോഹൻ ഉണ്ണിത്താൻ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
കള്ളാർ പഞ്ചായത്തിലെ ആറ് മിനി ഹൈമാസ്റ്റ് ലൈറ്റുകളും പനത്തടി പഞ്ചായത്തിലെ നാല് ഹൈമാസ്റ്റ് ലൈറ്റുകളുമാണ് നാടിന് സമർപ്പിച്ചത്.
കള്ളാർ പഞ്ചായത്തിൽ എടക്കടവ്, പുഞ്ചക്കര, കള്ളാർ അമ്പലം, മാലക്കല്ല്, പുക്കുന്നം ഉന്നതി, ചെരുമ്പച്ചാൽ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
പനത്തടി പഞ്ചായത്തിൽ പാണ്ഡ്യാലക്കാവ്, മായത്തി, പാണത്തൂർ സെന്റ് മേരീസ് ചർച്ച്, പെരുതടി പുളിങ്കൊച്ചി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
പുതിയ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രദേശങ്ങളിലെ രാത്രികാല വെളിച്ചസൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും സഹായകമാകും.

No comments