Breaking News

ക്രിസ്തുമസ് - ന്യൂ ഇയര്‍ ബംബര്‍ ജില്ലാതല പ്രകാശനം, എം.എല്‍.എ കല്ലട്ര മാഹിന്‍ നിര്‍വഹിച്ചു.


2026-27 വര്‍ഷത്തെ ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം വി.എ. മുഹമ്മദ് ഹനീഫ, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ കെ.എം. ശ്രീധരന്‍, കെ.വി. ബാബു, എ. മധുസൂദനന്‍ നമ്പ്യാര്‍, പി.വി. ഉമേശന്‍, എന്‍.കെ. ബിജുമോന്‍, എം.ആര്‍. രാജേഷ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഭാഗ്യക്കുറി സബ് ഓഫീസ് അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ ടി. ഡെന്നി സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ കെ.സി. സുജിത് നന്ദിയും പറഞ്ഞു. 25 കോടി രൂപയാണ് ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 24 പേര്‍ക്കും ലഭിക്കും. കൂടാതെ ഒരു ലക്ഷം, 5000, 2000, 1000, 600, 500 എന്നിങ്ങനെ വിവിധ തുകകളിലായി ആകെ 7,66,992 സമ്മാനങ്ങളുമുണ്ട്. 450 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പ്പന ഇന്ന് (നവംബര്‍ 28) ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ്.


No comments