കുരങ്ങിന്റെയും കാട്ടുപന്നിയുടെയും ശല്യം രൂക്ഷം; കർഷകരുടെ ദുരിതം നേരിട്ടറിയാൻ വനപാലകർ കൃഷിയിടങ്ങൾ സന്ദർശിച്ചു
ബിരിക്കുളം, കാളിയാനം, കരിയാംകൊടൽ, ചെന്നക്കോട് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽകുരങ്ങുകളുടെയുംകാട്ടുപന്നികളുടെയും ശല്യം രൂക്ഷമായതോടെ ദുരിതത്തിലായ കർഷകർക്ക് ആശ്വാസമേകാനുംപ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ പഠിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥർകൃഷിയിടങ്ങൾ സന്ദർശിച്ചു.
മരുതോം ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുരങ്ങുകൾവ്യാപകമായിനാശംവരുത്തിയ തെങ്ങിൻതോട്ടങ്ങൾ സന്ദർശിച്ച് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയത്.
പഞ്ചായത്ത് മെമ്പർ നൗഷാദ് കാളിയാനത്തിന്റെ നേതൃത്വത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസജിത്ത്കുമാറും വനപാലകർക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
വന്യമൃഗശല്യം മൂലം കൃഷിനാശവും സാമ്പത്തിക നഷ്ടവും നേരിടുന്ന കർഷകരുടെ ആശങ്കകൾ ഉദ്യോഗസ്ഥർകേട്ടു.പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുംഉയർന്നു.കർഷകരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി വനംവകുപ്പിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെയുംസംയുക്ത ഇടപെടൽ അനിവാര്യമാണെന്ന് സന്ദർശനത്തിൽ ചൂണ്ടിക്കാട്ടി.

No comments