Breaking News

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട ; 1.67 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ മിശ്രിതവുമായി കാസർകോട് സ്വദേശി അറസ്റ്റിൽ...


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 1.67 കോടി രൂപ വിലമതിക്കുന്ന 1300 ഗ്രാം സ്വർണ്ണ മിശ്രിതവുമായി കാസർകോട് സ്വദേശി അറസ്റ്റിൽ. മുഹമ്മദ് അസ്റുദ്ദീൻ എന്നയാളെയാണ് ഡി ആർ ഐ അറസ്റ്റു ചെയ്തത്. ബാഗിൽ ഒളിപ്പിച്ചാണ് സ്വർണ്ണ മിശ്രിതം കടത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. അബുദാബിയിൽ നിന്നും എത്തിയ 'ഇത്തിഹാദ്' വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അസ്റുദ്ദീൻ .ഇയാളെ ഡി ആർ ഐ ചോദ്യം ചെയ്തു വരികയാണ്. ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന നാലാമത്തെ സ്വർണ വേട്ടയാണ് ഇന്ന് (ശനി) കരിപ്പൂരിൽ നടന്നത്. ഈ നഗരങ്ങൾ കാണുക

No comments