സ്വകാര്യ വ്യക്തിയുടെ അനധികൃത കരിങ്കൽ ക്വാറിക്ക് വില്ലേജ് ഓഫീസറുടെ വ്യാജ സാക്ഷ്യപത്രം
കാഞ്ഞങ്ങാട്: കേരള ഭൂമി പതിച്ചു നൽകൽ ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ അനധികൃത ചെങ്കൽ ഖനനം നടത്തുന്നതിന് വേണ്ടി നെട്ടണിഗേ ഗ്രൂപ്പ് വില്ലേജ് ഓഫീസർ വ്യാജ സാക്ഷ്യപത്രം നൽകി.
ഈ ഭൂമി പതിച്ചു നൽകിയതല്ലെന്ന് കാണിച്ചാണ് സാക്ഷ്യപത്രം നൽകിയത്. ഈ സാക്ഷ്യപത്രത്തിന്റെ മറവിൽ വർഷങ്ങളോളം ഖനനം നടത്തി കാഞ്ഞങ്ങാട് സ്വദേശിയായ സ്വകാര്യ വ്യക്തി വൻ ലാഭമുണ്ടാക്കി.
നാട്ടുകാർ ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ ഹൈക്കോടതിയിൽ നിന്ന് പോലീസ് സംരക്ഷണത്തിന് വേണ്ടി ഇതേ വ്യാജ സാക്ഷ്യപത്രം സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. വിജിലൻസ് ഇൻസ്പെക്ടർ ശ്രീദാസൻ എം.വി നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയൻ കെ.വി, ലിജിൻ പി.വി, പ്രമോദ് പൂക്കൾ, തഹസിൽദാർ സുരേഷ് ബാബു കുറ്റിക്കോൽ തുടങ്ങിയവർ പങ്കെടുത്തു.

No comments