കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ സ്മാരക അണ്ടർ-18 ഫുട്ബോൾ ടൂർണമെന്റ് നവംബർ 28, 29 തീയതികളിൽ മാവുങ്കാലിൽ
മാവുങ്കാൽ : സ്വർഗീയ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം ടീം മാവുങ്കാൽ സംഘടിപ്പിക്കുന്ന അണ്ടർ-18 ഫുട്ബോൾ ടൂർണമെന്റ് നവംബർ 28, 29 (ശനി, ഞായർ) തീയതികളിൽ മാവുങ്കാൽ പുതിയകണ്ടം ഗ്രൗണ്ടിൽ വെച്ച് നടക്കും.
ടൂർണമെന്റിലെ ജേതാക്കൾക്ക് വഴിയോരം ബേക്കറി & റെസ്റ്റോറന്റ് മാവുങ്കാൽ സ്പോൺസർ ചെയ്യുന്ന 5001 രൂപയും സി. നാരായണി വെള്ളമുണ്ട നായിക്കയം സ്പോൺസർ ചെയ്യുന്ന ട്രോഫിയും സമ്മാനിക്കും.
രണ്ടാം സ്ഥാനം നേടുന്ന ടീമിന് മൈത്താൻ സ്വാമിയുടെ സ്മരണയ്ക്കായി മക്കൾ സ്പോൺസർ ചെയ്യുന്ന 3001 രൂപയും ടീം മാവുങ്കാൽ പ്രവാസികൾ നൽകുന്ന ട്രോഫിയും ലഭിക്കും.
വ്യക്തിഗത മികവിനുള്ള പുരസ്കാരങ്ങളും ടൂർണമെന്റിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ഗോൾകീപ്പർ, മികച്ച ഡിഫൻഡർ, മികച്ച പ്ലെയർ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് അജി പുതിയകണ്ടം, മിഥില പ്രസാദ്, വീര ഹനുമാൻ ടൂർസ് & ട്രാവൽസ് എന്നിവർ സ്പോൺസർ ചെയ്യുന്ന ട്രോഫികൾ സമ്മാനിക്കും.
യുവതാരങ്ങളുടെ കായിക മികവ് പ്രോത്സാഹിപ്പിക്കുകയും ഫുട്ബോൾ ആവേശം വളർത്തുകയും ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

No comments