കാസർഗോഡ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോളിച്ചാൽ കരാട്ടെ ട്രെയിനിങ് സെന്ററിന് മികച്ച നേട്ടം
കോളിച്ചാൽ : കാസർഗോഡ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കോളിച്ചാൽ കരാട്ടെ ട്രെയിനിങ് സെന്റർ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മത്സരത്തിൽ പങ്കെടുത്ത 14 വിദ്യാർഥികളിൽ നിന്ന് 3 സ്വർണവും 2 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ ആകെ 12 മെഡലുകൾ നേടി സെന്റർ അഭിമാനാർഹമായ വിജയം സ്വന്തമാക്കി.
HF HSS രാജപുരത്തെ സൂര്യജിത്ത് രണ്ട് സ്വർണവും നിയോ ബിനു ഒരു സ്വർണവും നേടി. ഇതേ സ്കൂളിലെ അധീന, അനീന, അരോമൽ എന്നിവർ ഓരോ വെങ്കലവും കരസ്ഥമാക്കി. പനത്തടി G.H.S.ലെ ശ്രീ ലക്ഷ്മി വെങ്കലവും സൗപർണിക വെള്ളിയും നേടി. മാലക്കല്ല് സ്കൂളിലെ കെ. പ്രണാമ്യ ഷേണായിയും റിയോ ബിനുവും ഓരോ വെങ്കലവും കരസ്ഥമാക്കി. ആദിലക്ഷ്മി സാൻജോ സ്കൂൾ പടുപ്പ് രണ്ട് വെങ്കല മെഡലുകൾ നേടി. പെരിയ സെൻട്രൽ സ്കൂളിലെ ഗായത്രി സുരേന്ദ്രൻ വെങ്കലവും GVHSS അമ്പലത്തറയിലെ അലെയ്ക വെള്ളി മെഡലും നേടി.
വിദ്യാർഥികളുടെ ഈ മികച്ച വിജയത്തിൽ പരിശീലകരും രക്ഷിതാക്കളും സന്തോഷം രേഖപ്പെടുത്തി. പരിശീലന മികവും വിദ്യാർഥികളുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു.

No comments