കോട്ടഞ്ചേരിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുമോ? കൊന്നക്കാടിന്റെ തലവര മാറ്റാൻ ടൂറിസം വികസനത്തിന് പുതിയ നീക്കം
കൊന്നക്കാട്: കോട്ടഞ്ചേരിയുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി കൊന്നക്കാടിന്റെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിന് പുതിയ പ്രതീക്ഷ. കോട്ടഞ്ചേരി ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നതിനും ആവശ്യമായ വികസന നടപടികൾ സ്വീകരിക്കുന്നതിനും ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ മന്ത്രി ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നൽകി.
കോട്ടഞ്ചേരിയിലെ പ്രകൃതിരമണീയമായ കാഴ്ചകളും വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം. ടൂറിസം വികസനം നടപ്പിലായാൽ കൊന്നക്കാടിന്റെയും സമീപ പ്രദേശങ്ങളുടെയും സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.

No comments