ഉപദേശിക്കാൻ എളുപ്പമാണ് സാറേ! പോക്സോ കേസ് പ്രതി നിയാസ് ജൗഹറി നടി നസ്രിയയെ വിമർശിക്കുന്ന പഴയ വീഡിയോ വൈറൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹറി മുൻപ് നടി നസ്രിയയെ വിമർശിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ വീഡിയോ വീണ്ടും ചർച്ചയാകുന്നു. സിനിമാ പ്രൊമോഷൻ ചടങ്ങിൽ നസ്രിയ ധരിച്ച വസ്ത്രത്തെക്കുറിച്ചുള്ള വിവാദത്തിന്റെ ചുവടുപിടിച്ചായിരുന്നു നിയാസ് ജൗഹറിയുടെ പരാമർശങ്ങൾ. എന്നാൽ, പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ ഈ വീഡിയോയുടെ കമന്റ് ബോക്സിൽ വ്യാപക വിമർശനവുമായി നെറ്റിസൺസ് രംഗത്തെത്തിയിരിക്കുകയാണ്. ഉപദേശിക്കാൻ പോകുമ്പോൾ സ്വയം അതിനു യോഗ്യരാണോ എന്ന് നോക്കണമെന്നാണ് കമെന്റുകൾ .
‘ഏതോ ഒരു മുസ്ലിം സിനിമാനടി മോശം വസ്ത്രം ധരിച്ച് ഏതോ ഒരു പരിപാടിയിൽ പങ്കെടുത്തു, കുറേ ആളുകൾ അതിനെ വിമർശിച്ച് വീഡിയോ ചെയ്യുന്നു, കമന്റിടുന്നു, വിവാദമാക്കുന്നു, എന്തിനുവേണ്ടി? അവരൊരു സിനിമാനടിയല്ലേ... അവരുടെ ഭർത്താവ് സിനിമാ നടനാണ്, സിനിമാ കുടുംബത്തിന്റെ മരുമകൾ കൂടിയാണ്. ഇതൊക്കെ അവർക്ക് നിസാരമാണ്, അവർക്കെന്ത് ഇസ്‌ലാം... ഒരാൾ കള്ളുകുടിച്ച് ബോധമില്ലാതെ കിടക്കുകയാണെന്ന് വിചാരിക്കുക, അയാളുടെ അടുത്തുപോയി കള്ളുകുടിക്കുമ്പോൾ ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നതിൽ കാര്യമുണ്ടോ? അവരൊരു സിനിമാനടിയാണ്, അവരുടെ ജീവിതശൈലി ഇതാണ്... എങ്കിലും ആ സഹോദരി ചെയ്തത് തെറ്റാണ്. മുസ്ലിം നാമധാരികളായ സിനിമാനടികളെ വിമർശിക്കുമ്പോൾ പുരുഷന്മാരെ ആരും വിമർശിക്കാറില്ല. പുരുഷന്മാർക്കും മതത്തിന്റെ നിയമമുണ്ട്’ – എന്ന നിയാസ് ജൗഹരി പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

No comments