'ഒക്യുപൈ ഡൽഹി' പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ ബഷീറിന് യാത്രയയപ്പ് നൽകി
വെള്ളരിക്കുണ്ട് : സിഐടിയു നേതൃത്വത്തിൽ 2026 ഡിസംബർ 1 മുതൽ 3 വരെ ഡൽഹിയിൽ നടക്കുന്ന 'ഒക്യുപൈ ഡൽഹി' പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി സ. അബ്ദുൾ ബഷീറിന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
യാത്രയയപ്പ് യോഗത്തിൽ ലോക്കൽ സെക്രട്ടറി സ. സി. ദാമോദരൻ, ഏരിയ കമ്മിറ്റി അംഗം സ. രമ്യ മധു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ. ഇ.ജെ. ജേക്കബ്, സ. ജെയിംസ് കെ.യു. എന്നിവർ സംസാരിച്ചു.

No comments