രോഗീപരിചരണത്തിൽ ആശയവിനിമയത്തിന് പ്രാധാന്യം; പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം സംഘടിപ്പിച്ചു
നീലേശ്വരം വ്യാപാരഭവനിൽ നടന്ന പരിശീലന പരിപാടി സൊസൈറ്റി രക്ഷാധികാരി കെ.പി. നാരായണൻഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി. അജയകുമാർസ്വാഗതംപറഞ്ഞു. ജില്ലാ ട്രഷറർ കെ. രാജ്‌മോഹനൻ സംസാരിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന പ്രസിഡന്റ് പ്രദീപ് കൂറ്റനാട് ക്ലാസിന്നേതൃത്വംനൽകി. രോഗികളോടും കുടുംബാംഗങ്ങളോടും ഫലപ്രദമായി ആശയവിനിമയം നടത്തേണ്ടതിന്റെപ്രാധാന്യവുംപരിചരണ രംഗത്ത് സന്നദ്ധ പ്രവർത്തകർ പുലർത്തേണ്ട സമീപനങ്ങളും പരിശീലനത്തിൽ വിശദീകരിച്ചു.
ജില്ലയിലെ വിവിധ പാലിയേറ്റീവ് യൂണിറ്റുകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ പരിശീലനത്തിൽ പങ്കെടുത്തു.

No comments