തായന്നൂർ വേങ്ങച്ചേരി ഊരിൽ തെയ്യം കെട്ട് ഉത്സവം : ആഘോഷ കമ്മിറ്റി രൂപീകരിച്ചു
ഗോത്ര സംസ്കാരത്തിൻ്റെ ഉറഞ്ഞാട്ടവുമായി 2027 ഏപ്രിൽ 3, 4 തിയതികളിലായാണ് തെയ്യം കെട്ട് മഹോത്സവം നടക്കുക.
മൂപ്പർമാരായ വി.ചന്ദ്രൻ ,കുമാരൻ, കോരൻ, മാധവൻ, ബാലൻ, കുഞ്ഞികണ്ണൻ എന്നിവർ രക്ഷാധികാരികളായും ലോഹിതാഷൻ വേങ്ങച്ചേരി (ചെയർമാൻ )
ജയേഷ് വേങ്ങച്ചേരി (വൈസ്. ചെയർമാൻ) ടി.രാജേഷ് (കൺവീനർ), മനോജ് വേങ്ങച്ചേരി (ജോ. കൺവീനർ) വി. രഞ്ജിത് (ട്രഷറർ) എന്നിവരെയും മാതൃ സമിതി ഭാരവാഹികളായി സുമ ജയൻ (പ്രസിഡണ്ട്) പ്രീത തുമ്പക്കുന്ന് (വൈസ് പ്രസിഡണ്ട് ). മഞ്ജു മോഹനൻ (സെക്രട്ടറി),സരിത (ജോ. സെക്രട്ടറി) എന്നിവരെയും 51 അംഗ കമ്മിറ്റി അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. യോഗത്തിൽ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. മനു സ്വാഗതവും കെ. രാജു നന്ദിയും പറഞ്ഞു

No comments