വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026ൻ്റെ ഉത്ഘാടനം ബെഡൂരിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉത്ഘാടനം ചെയ്തു. ബെഡൂര്‍ റെഡ്സ്റ്റാർ സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച വോളിബോൾ മത്സരത്തോടനുബന്ധിച്ചാണ് കേരളോത്സവം പഞ്ചായത്തുതല ഉദ്ഘാടനം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് പി.വി.അനു. അധ്യക്ഷനായ്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീത രാജന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപെഴ്സൺമാരായ കെ.ജനാർദ്ധനൻ, സിന്ധു വർഗ്ഗീസ് പഞ്ചായത്തംഗങ്ങളായ ജോണ്‍ ടി.വി, സുമയ്യ.എ.ജി, നിർവ്വഹണ ഉദ്യോഗസ്ഥനായ ഹെഡ്മാസ്റ്റർ സുഭാഷ്.ഏ.വി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ബെഡൂർ റെഡ്സ്റ്റാർ സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി പ്രകാശൻ സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് അഭിനവ് കെ.എസ് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ ടീമുകൾ മാറ്റുരച്ച വോളിബോൾ മത്സരത്തിൽ ബെഡൂര്‍ റെഡ്സ്റ്റാർ വോളി ടീം ജേതാക്കളായ്. വിവേകാനന്ദ പുങ്ങംച്ചാൽ റണ്ണറപ്പായ്. പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ കലാകായീക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. നവംബർ 8ന് കേരളോത്സവം പഞ്ചായത്തുതല മത്സരങ്ങൾ സമാപിക്കും.
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ഉത്ഘാടനം ബെഡൂരിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉത്ഘാടനം ചെയ്തു
Reviewed by News Room
on
8:10 PM
Rating: 5
No comments