Breaking News

16കാരിയോട് ലൈംഗികാതിക്രമം; മതപ്രഭാഷകൻ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റില്‍


കൊല്ലം: ഓച്ചിറയിൽ 16കാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപ്രഭാഷകൻ അറസ്റ്റിൽ. ബ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിയാണ് അറസ്റ്റിലായത്. ഹബീബിയ്യ ഇസ്ലാമിക് അക്കാഡമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി. ഇയാളുടെ
സ്ഥാപനത്തിൽ വെച്ചായിരുന്നു ആദ്യത്തെ ഉപദ്രവം. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
പ്രഭാഷണ സ്ഥലങ്ങളിൽ നിന്ന് ആളുകളുടേയും കുട്ടികളുടേയും ഫോൺ നമ്പറുകൾ ശേഖരിക്കുകയും, പിന്നീട് കുട്ടികളെ മാത്രം ലക്ഷ്യമിട്ട് ചാറ്റിങ്ങിലൂടെയും മറ്റും ഇയാൾ വലയിലാക്കുകയുമാണ് ചെയ്യാറുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിയുടെ ഫോണിൽ നിന്ന് സമാനമായ രീതിയിൽ മറ്റ് കുട്ടികളുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് ലഭിച്ചതായും വിവരമുണ്ട്. വിവരം പുറത്തറിഞ്ഞതോടെ പ്രതി പെൺകുട്ടിയേയും ആൺകുട്ടികളേയും ഫോണിൽ വിളിക്കുകയും വാട്സ്ആപ്പ് വഴി വോയിസ് സന്ദേശങ്ങൾ അയച്ച് ഭയപ്പെടുത്താനും ബന്ധം പുറത്തുപറയാതിരിക്കാൻ സമ്മർദം ചെലുത്താനും ശ്രമിച്ചിരുന്നെന്നാണ് വിവരം.

No comments