Breaking News

പ്ലാച്ചിക്കര എൻ.എസ്.എസ്. എ.യു.പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു പച്ചക്കറി തൈകൾ നട്ട് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും പ്ലാച്ചിക്കര എൻ.എസ്.എസ്.എ.യു.പി സ്കൂളിന്റെയും സമൃദ്ധി കതിരു കാർഷിക ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു പച്ചക്കറി തൈകൾ നട്ട് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ പ്രധാനാധ്യാപിക പി. തങ്കമണി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കൃഷി ഓഫീസർ വി.വി. രാജീവൻ പദ്ധതി വിശദീകരണം നടത്തി. ജോയിന്റ് കൺവീനർ പി.എൻ. രാജേഷ് നന്ദി രേഖപ്പെടുത്തി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജനാർദ്ദനൻ, ബ്ലോക്ക്  പഞ്ചായത്തംഗം ഇ ടി ജോസ് 
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജോമോൻ മാത്യു, സുജിത്ത് കെ., കൃഷി അസിസ്റ്റന്റ് പി.വി. സ്മിജ, കർഷക പ്രതിനിധികളായ കെ.വി. നാരായണൻ, അബ്രഹാം ഇട്ടിയിൽ, മുരളീധരൻ എന്നിവരും പി.ടി.എ ഭാരവാഹികളും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചത്.

No comments