പ്രദേശത്തെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പതിനഞ്ചോളം സ്മാർട്ട് ഫോണുകൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ ഇടത്തോട് യൂണിറ്റ്
പരപ്പ: പ്രദേശത്തെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത പതിനഞ്ചോളം കുട്ടികൾക്ക് ഡി.വൈ.എഫ്.ഐ ഇടത്തോട് യൂണിറ്റ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ഇടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ.യു.പി സ്കൂളിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ സി.ജെ.സജിത്ത് വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിന് വേണ്ടി സീനിയർ അധ്യാപകൻ നാരായണൻ മാസ്റ്റർ ഫോണുകൾ ഏറ്റുവാങ്ങി. ജയേഷ് കൊടക്കൽ അധ്യക്ഷനായി. വി.വൈശാഖ് സ്വാഗതം പറഞ്ഞു.
ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് സെക്രട്ടറി പി.വി അനു, സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റിയംഗം സാബു കാക്കനാട്ട്, ബളാൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൾ ഖാദർ, സിപിഐഎം എടത്തോട് ബ്രാഞ്ച് സെക്രട്ടറി എ. മധു, ജി.എച്ച്. എസ്.എസ് പരപ്പ പി.ടി.എ പ്രസിഡണ്ട് ദാമോദരൻ കൊടക്കൽ, ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ.യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ട്
രാമകൃഷ്ണൻ കോളിയാർ, എസ്.എം.സി ചെയർമാൻ അനിൽ ജോൺസൺ, ബിനിൽ ജോൺസൺ എന്നിവർ സംസാരിച്ചു.
No comments